ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ എണ്ണക്കമ്പനികള്‍ നേരിയ കുറവുവരുത്തി. പെട്രോള്‍ ലിറ്ററിന് ഡല്‍ഹിയില്‍ 58 പൈസയും ഡീസലിന് 25 പൈസയുമാണ് കുറച്ചത്.
 
ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 60.48 രൂപയും ഡീസലിന് 46.55 രൂപയുമായി. പുതിയവില തിങ്കളാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍വന്നു.