Friday, 07 Jumada al-thani 1439
You are here: HomeNewsHealthഹെഡ്ഫോണ്‍ ശീലമാക്കിയവര്‍ സൂക്ഷിക്കുക

ഹെഡ്ഫോണ്‍ ശീലമാക്കിയവര്‍ സൂക്ഷിക്കുക

Published in Health
05 December 2015

യാത്രകളിലും മറ്റും ഹെഡ്ഫോണ്‍ ശീലമാക്കിയവര്‍ ജാഗ്രതൈ. ഹെഡ്ഫോണ്‍ ഉപയോഗം പയ്യെപ്പയ്യെ നിങ്ങളുടെ കേള്‍വിശക്തിയെ കവര്‍ന്നെടുത്തേക്കും.

ന്യൂയോര്‍ക്ക് സിറ്റി ആരോഗ്യ വിഭാഗം നടത്തിയ സര്‍വേയിലാണ് ഹെഡ്‌ഫോണ്‍ ശീലമാക്കിയവര്‍ക്ക് സങ്കടകരമായ വാര്‍ത്ത വന്നിരിക്കുന്നത്. 18 മുതല്‍ 44 വയസ്സുവരെ പ്രായമുള്ള വിഭാഗക്കാരെ തിരിച്ചാണ് ആരോഗ്യവിഭാഗം സര്‍വ്വേ നടത്തിയത്. ഇതില്‍ സ്ഥിരമായി ഹെഡ്‌ഫോണിലൂടെ സംഗീതവും മറ്റും ആസ്വദിക്കുന്നവരുടെ കേള്‍വി ശക്തിക്ക് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നുവെന്ന് മനസിലായതായി സര്‍വ്വേ റിപ്പോര്‍ട്ട് സൂചിപ്പിച്ചു.

ഇതില്‍ ഏറ്റവും ഉയര്‍ന്ന ശബ്ദത്തില്‍ ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കാണ് വലിയ തോതിലുള്ള കേള്‍വിക്കുറവ് അനുഭവപ്പെടുകയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. എന്തായാലും ഇനി ഒഴിവു വേളകളിലും യാത്രകളിലും ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ, അത് നിങ്ങളുടെ കേള്‍വിയെ തന്നെ ബാധിച്ചേക്കും.

About us

bbbDesigned by : Jabir Kollam

WHO'S ONLINE