Friday, 07 Jumada al-thani 1439
You are here: HomeNewsKeralaസര്‍ക്കാരിന്റെ മദ്യനയം സുപ്രീംകോടതി ശരിവെച്ചു; ബാറുകള്‍ തുറക്കില്ല

സര്‍ക്കാരിന്റെ മദ്യനയം സുപ്രീംകോടതി ശരിവെച്ചു; ബാറുകള്‍ തുറക്കില്ല

Published in Kerala
29 December 2015

ന്യൂഡല്‍ഹി: കേരള സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം സുപ്രീംകോടതി ശരിവെച്ചു. ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനമാണ് കോടതി അംഗീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിലവിലുള്ള 27 ബാറുകള്‍ മാത്രമായിരിക്കും തുടര്‍ന്നും പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ തീരുമാനത്തില്‍ വിവേചനപരമായി ഒന്നുമില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നയം ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഒരു കൂട്ടം ഹരജികള്‍ പരിഗണിച്ച ജസ്റ്റിസ് വിക്രംജിത് സെന്‍, ജസ്റ്റിസ് ശിവകീര്‍ത്തി സിങ് എന്നിവടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് ബാറുടകള്‍ അറിയിച്ചു. കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് എക്‌സൈസ് മന്ത്രി കെ ബാബു പ്രതികരിച്ചു. മദ്യനയത്തില്‍ സര്‍ക്കാര്‍ വിവേചനം കാട്ടുന്നെന്നായിരുന്നു ബാറുടമകളുടെ വാദം. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം ഹൈകോടതി സിംഗ്ള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ശരിവെച്ചതോടെയാണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. മദ്യനയം പ്രകടനപത്രികയുടെ ഭാഗമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ടി.എന്‍. പ്രതാപന്‍ എം.എല്‍.എയും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ബാറുടമകള്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയും അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയും സര്‍ക്കാറിന് വേണ്ടി അഭിഭാഷകരായ കപില്‍ സിബലും വി. ഗിരിയുമാണ് സുപ്രീംകോടതിയില്‍ ഹാജരായത്.  

About us

bbbDesigned by : Jabir Kollam

WHO'S ONLINE