Friday, 08 Shawwal 1439
You are here: HomeNewsTop Newsമാതൃഭൂമി ഖേദം പ്രകടിപ്പിച്ചു; പ്രതിഷേധ പരിപാടികള്‍ മാറ്റിവെച്ചു

മാതൃഭൂമി ഖേദം പ്രകടിപ്പിച്ചു; പ്രതിഷേധ പരിപാടികള്‍ മാറ്റിവെച്ചു

Published in Top News
10 March 2016

കോഴിക്കോട്: മുഹമ്മദ് നബി (സ്വ)യെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ലേഖനം പ്രസിദ്ധീകരിച്ച മാതൃഭൂമി മാപ്പ് പറയാന്‍ തയ്യാറായ സാഹചര്യത്തില്‍ പ്രതിഷേധ പരിപാടികള്‍ മാറ്റിവെച്ചതായി കേരള മുസ്‌ലിം ജമാഅത്തും എസ് വൈ എസും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് നേതാക്കളായ എന്‍ അലി അബ്ദുല്ല, മജീദ് കക്കാട്, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദനുമായും മാതൃഭൂമിയിലെ മറ്റു മുതിര്‍ന്ന പത്രപ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ മാതൃഭൂമി ഖേദം പ്രകടിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി മാതൃഭൂമി ചാനലിലും മാതൃഭൂമി ഓണ്‍ലൈനിലും പത്രാധിപര്‍ കുറിപ്പ് പ്രസിദ്ധീകരിച്ചു. ‘മാതൃഭൂമി നഗരം പേജിലെ ആപ്‌സ്‌ടോക് പംക്തിയില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുമെടുത്ത് പ്രസിദ്ധീകരിച്ച പരാമര്‍ശങ്ങള്‍ വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ട്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നു’ എന്നായിരുന്നു പത്രാധിപരുടെ കുറിപ്പ്. നാളെ മാതൃഭൂമി പത്രത്തിലും ഖേദപ്രകടനം നടത്താമെന്ന് സുന്നി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരള മുസ്‌ലിം ജമാഅത്തും എസ് വൈ എസും പ്രഖ്യാപിച്ച എല്ലാ പ്രതിഷേധ പരിപാടികളും തത്കാലത്തേക്ക് മാറ്റിവെച്ചതായി നേതാക്കള്‍ അറിയിച്ചു.  

About us

bbbDesigned by : Jabir Kollam

WHO'S ONLINE