Wednesday, 08 Ramadan 1439
You are here: HomeNewsTop Newsവെടിക്കെട്ട് ദുരന്തം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഒറ്റക്കെട്ടായി രംഗത്തിറങ്ങുക-കാന്തപുരം

വെടിക്കെട്ട് ദുരന്തം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഒറ്റക്കെട്ടായി രംഗത്തിറങ്ങുക-കാന്തപുരം

Published in Top News
11 April 2016
കോഴിക്കോട് ♦ നൂറിലധികം ആളുകള്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കാനിടയാവുകയും ചെയ്ത കൊല്ലം പറവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഗാധ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഈ വലിയ ദുരന്തത്തെ മുതലെടുക്കാനും രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കാനും ആരെയും അനുവദിക്കരുതെന്നും ദുരന്ത ബാധിതരായ കുടുംബങ്ങള്‍ക്ക് സമൂഹത്തിന്റെ മുഴുവന്‍ തുറകളില്‍ നിന്നും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കണമെന്നും കാന്തപുരം ആവശ്യപെട്ടു. കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമാണിത്. നൂറിലേറെ പേര്‍ക്ക് ജീവഹാനി നേരിടുകയും നൂറുകണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത, ഈ ദുരിതത്തെ ദേശീയ ദുരന്തമായി കാണണം. അപകടത്തെ കുറിച്ച് സത്വര അന്വേഷണം നടത്തി സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തണം. ഭാവിയില്‍ ഇത്തരം ദുരന്തങ്ങളാവര്‍ത്തിക്കാതിരിക്കാനാവശ്യമായ കര്‍ശന നിയന്ത്രണങ്ങള്‍ സര്‍ക്കാറുകളുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ മതിയായ സഹായം ലഭ്യമാക്കണമെന്നും പരുക്കേറ്റവര്‍ക്ക് സൗജന്യമായി മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്നും പ്രസ്താവനയില്‍ കാന്തപുരം ആവശ്യപ്പെട്ടു.

About us

bbbDesigned by : Jabir Kollam

WHO'S ONLINE