പകല്‍ സമയത്തെ അപേക്ഷിച്ച് കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്നത് രാത്രിയാണെന്നകാര്യം മറക്കേണ്ട. പകല്‍ വാഹനം ഓടിക്കുന്ന പലര്‍ക്കും രാത്രി നേരിടേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളെക്കുറിച്ച് അറിവുണ്ടാകണമെന്നില്ല.
ഇരുട്ട് തന്നെയാണ് രാത്രികാല ഡ്രൈവിങ്ങിനെ ആപത്കരമാക്കുന്നത്. വാഹനം ഓടിക്കുന്നയാളിന്റെ ഓരോ പ്രവര്‍ത്തനവും കാഴ്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. റോഡും വാഹനങ്ങളും വ്യക്തമായി മുന്‍കൂട്ടി കണുക ഡ്രൈവിങ്ങില്‍ സുപ്രധാനമാണ്. പ്രായമായവര്‍ക്ക് ഇത് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നു. 50 വയസിനുമേല്‍ പ്രായമുള്ളവര്‍ക്ക് വ്യക്തമായ കാഴ്ച ലഭിക്കാന്‍ 30 വയസുകാരനു വേണ്ടതിനെക്കാള്‍ ഇരട്ടി വെളിച്ചം വേണ്ടിവരുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. രാത്രി ഡ്രൈവിങ്ങിലെ മറ്റൊരു വെല്ലുവിളിയാണ് ക്ഷീണം. ക്ഷീണവും ഉറക്കവും ഡ്രൈവറുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നു. സ്റ്റിയറിംഗും ബ്രേക്കുമെല്ലാം പ്രവര്‍ത്തിപ്പിക്കുന്നത് സാവധാനത്തിലാക്കുന്നു.
രാത്രികാല ഡ്രൈവിങ്ങിന് ചെറിയ ചില തയ്യാറെടുപ്പുകള്‍ നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഹെഡ്ലൈറ്റ്ുകള്, ടെയ്ല് ലൈറ്റുകള്‍, ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയെല്ലാം വൃത്തിയാക്കി വയ്ക്കുകയാണ് ആദ്യം വേണ്ടത്. വിന്‍ഡ് ഷീല്‍ഡും വിന്‍ഡോകളും വൃത്തിയാക്കാന്‍ മറക്കേണ്ട.
രാത്രി കാലങ്ങളില്‍ വേഗം നിയന്ത്രിക്കുന്നതാണ് അഭികാമ്യം. മുന്‍പെ പോകുന്ന വാഹനത്തില്‍നിന്ന് പാലിക്കേണ്ട അകലവും ശ്രദ്ധിക്കാം. പകലിനെ അപേക്ഷിച്ച് രാത്രിയില്‍ മറ്റുവാഹനങ്ങളുടെ വേഗവും മുന്‍പിലുള്ള വാഹനവുമായുള്ള അകലവും കൃത്യമായി നിര്‍ണ്ണയിക്കാന്‍ ബുദ്ധിമുട്ടാണ്ടായേക്കും. മറ്റൊരു വാഹനത്തിന്റെ പിന്നാലെ സഞ്ചരിക്കുമ്പോള്‍ ഹെഡ്ലൈറ്റ് ലോ ബീമില്‍ ഇടുന്നതാണ് നല്ലത്. മുന്നിലെ യാത്രക്കാരന് ശല്യമുണ്ടാകാതിരിക്കാന് ഇത് ഉപകരിക്കും.
നീണ്ട രാത്രിയാത്രയില്‍ ഇടയ്ക്കിടെ വാഹനം നിര്‍ത്തി അല്‍പ്പനേരം വിശ്രമിക്കുന്നത് നല്ലതാണ്. ഇടയ്ക്കിടെ ചെറിയ ലഘുഭക്ഷണമാകാം. നേരിയചില വ്യായാമങ്ങള്‍ ചെയ്യുന്നതും നല്ലതാണ്. യാത്രയ്ക്കിടെ കടുത്ത ക്ഷീണം അനുഭവപ്പെട്ടാല്‍ നിര്‍ബന്ധമായും അല്‍പ്പനേരം വാഹനം നിര്‍ത്തി വിശ്രമിക്കണം. ക്ഷീണം മാറിയിട്ടെ യാത്ര തുടരാവൂ.
രാത്രിയില്‍ വാഹനം കേടായാല്‍ ഉടന്‍തന്നെ റോഡില്‍നിന്ന് വശത്തേക്ക് കഴിയുന്നത്ര തള്ളിമാറ്റണം. റിഫഌക്ടിങ് ട്രയാംഗിള്‍ ഉപയോഗിച്ച് മറ്റുവാഹനങ്ങള്‍ക്ക് സൂചന നല്കാന് മറക്കേണ്ട. സിഗ്നല്‍ ലൈറ്റുകള്‍ ഉപയോഗിച്ച് മറ്റുവാഹനങ്ങള്‍ക്ക് സൂചന നല്‍കുന്നതും നല്ലതാണ്. കേടായ വാഹനം റോഡരികില്‍ നിര്ത്തിയിരിക്കുകയാണെങ്കില് അതിനടുത്തുനിന്ന് ദൂരെ മാറി നില്‍ക്കുന്നതാണ് ഉത്തമം. മറ്റു യാത്രക്കാരെയും വാഹനത്തില്‍നിന്ന് പുറത്തിറക്കി അകലെ മാറ്റി നിര്‍ത്താം.