Thursday, 01 Jumada al-awwal 1439
You are here: HomeOrganizationInstitutionsമര്‍കസ് ഗാര്‍ഡനില്‍ ഇന്ന് രാജ്യാന്തര പ്രബോധക സംഗമം

മര്‍കസ് ഗാര്‍ഡനില്‍ ഇന്ന് രാജ്യാന്തര പ്രബോധക സംഗമം

Published in Institutions
08 January 2016

താമരശ്ശേരി: അന്താരാഷ്ട്ര തലത്തില്‍ പ്രബോധനത്തിന്റെ അനന്തസാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന രാജ്യാന്തര പ്രബോധക സംഗമത്തിന് ഇന്ന് പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ തുടക്കമാവുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദിശാബോധവും സാമൂഹ്യപ്രതിബന്ധതയുമുള്ള പുതുതലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള പണ്ഡിതരും ചിന്തകരും സാമൂഹിക പ്രവര്‍ത്തകരും സംബന്ധിക്കും. തിരഞ്ഞെടുത്ത ആയിരം പ്രതിനിധികളാണ് മൂന്ന് ദിവസത്തെ സംഗമത്തില്‍ പങ്കെടുക്കുക. രാവിലെ 6 മണിക്ക് നടക്കുന്ന മടവൂര്‍, അവേലം സാദാത്ത് മഖാം സിയാറത്തുകള്‍ക്ക് സ്വാഗതസംഘം കണ്‍വീനര്‍ അബ്ദുസ്വബൂര്‍ ബാഹസന്‍ അവേലം നേതൃത്വം നല്‍കും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം പതാക ഉയര്‍ത്തും. ഉച്ചക്ക് രണ്ടിന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബൂദബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ത്വാബാ ഫൗണ്ടേഷന്‍ സ്ഥാപകനും ആഗോള പണ്ഡിതനുമായ ഹബീബ് അലി ജിഫ്രി മുഖ്യാതിഥിയായിരിക്കും. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇഹ്‌സാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അറബ് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസിന്റെ സ്ഥാപകനും ഡയറക്ടറുമായ അഹമദ് സഅ്ദ് അല്‍അസ്ഹരി ബ്രിട്ടന്‍, അമ്മാന്‍ മആരിജ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്്‌ലാമിക് സ്റ്റഡീസ് മേധാവി ഔന്‍ മുഈന്‍ അല്‍ഖദൂമി ജോര്‍ദ്ദാന്‍, അല്‍ റിയാദ് ന്യൂസ്‌പേപ്പര്‍ എഡിറ്റര്‍ റാശിദ് ഉസ്മാന്‍ അല്‍ സക്‌റാന്‍, ശൈഖ് അഹമദ് ഇബ്‌റാഹീം സോമാലിയ, ജമാല്‍ കലൂതി അമ്മാന്‍, അഹമദ് മുഹമ്മദ് ഹസന്‍ യമന്‍, ഖ്വാജാ ശൗഖ തുര്‍ക്കി, മൗലാനാ ഗുലാം റസൂല്‍ ഡല്‍ഹി, മുഫ്തി അസ്‌ലം ബംഗ്‌ളൂരു സംബന്ധിക്കും. നാളെ വൈകിട്ട് നടക്കുന്ന സാദാത്തീങ്ങളുടെയും പണ്ഡിതന്മാരുടെയും സംഗമത്തില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്്‌ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍, സയ്യിദ് ഹബീബ് അലി ജിഫ്രി സംബന്ധിക്കും. വിവിധ സെക്ഷനുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും. അക്കാദമിക് കോണ്‍ഫറന്‍സ്, യൂത്ത് എന്‍സെമ്പിള്‍, സ്‌കോളേഴ്‌സ് കോണ്‍ക്ലേവ്, സ്റ്റുഡന്റ്‌സ് സ്‌കോളാരിയോ തുടങ്ങിയ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സോടെ പ്രബോധക സംഗമം സമാപിക്കും. രജിസ്റ്റര്‍ ചെയ്ത പ്രതിനിധികള്‍ ഇന്ന് രാവിലെ 10 മണിക്ക് എത്തിച്ചേരണമെന്നും പരിപാടി വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. മര്‍കസ് ഗാര്‍ഡന്‍ ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, പി കെ അബ്ദുനാസര്‍ സഖാഫി, അബൂസ്വാലിഹ് സഖാഫി, മുഹമ്മദലി കിനാലൂര്‍, ഹാജി സലീം മൂസ, മുഹമ്മദ് നൂറാനി വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

About us

bbbDesigned by : Jabir Kollam

WHO'S ONLINE