Monday, 03 Dhu al-Qi'dah 1439
You are here: HomeOrganizationInstitutionsഅന്താരാഷ്ട്ര മീലാദ് സമ്മേളനം ഹബീബ് അലി ജിഫ്‌രി മുഖ്യാതിഥി

അന്താരാഷ്ട്ര മീലാദ് സമ്മേളനം ഹബീബ് അലി ജിഫ്‌രി മുഖ്യാതിഥി

Published in Institutions
08 January 2016

കോഴിക്കോട്: മദീനത്തുന്നൂര്‍ അന്താരാഷ്ട്ര ദഅ്‌വ കോണ്‍ഫറന്‍സിലെ അതിഥികളെയും പ്രതിനിധികളെയും സ്വീകരിക്കാന്‍ മര്‍കസ് ഗാര്‍ഡന്‍ ഒരുങ്ങിക്കഴിഞ്ഞു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം വെള്ളിയാഴ്ച 2 മണിക്ക് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്്‌ലിയാരുടെ ഉദ്ഘാടന സെഷനോടെ ആരംഭിക്കും. ലോക പ്രശസ്ത പണ്ഡിതരുടെയും പ്രകീര്‍ത്തന സംഘങ്ങളുടെയും നീണ്ടനിരയാണ് മുല്‍തഖക്ക് എത്തുന്നത്. അബൂദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ത്വാബാ ഫൗണ്ടേഷന്‍ സ്ഥാപകനും ആഗോള പ്രശസ്ത പണ്ഡിതനുമായ ഹബീബ് അലി ജിഫ്രി മുഖ്യാതിഥിയായിരിക്കും. അഹ്മദ് സഅ്ദ് അല്‍അസ്ഹരി ബ്രിട്ടണ്‍, ഔന്‍ മുഈന്‍ അല്‍ഖദൂമി ജോര്‍ദ്ദാന്‍, ശൈഖ് അഹ്മദ് ഇബ്രാഹീം സോമാലിയ, ജമാല്‍ കലൂതി അമ്മാന്‍, അഹ്മദ് മുഹമ്മദ് ഹസന്‍ യമന്‍, ശൈഖ് ശൗഖ തുര്‍ക്കി, മൗലാനാ ഗുലാം റസൂല്‍ ഡല്‍ഹി, മുഫ്തി അസ്്‌ലം ബാഗ്ലൂര്‍ തുടങ്ങിയ അന്താരാഷ്ട്ര പണ്ഡിതന്മാരുടെ സാന്നിദ്ധ്യം സമ്മേളനത്തെ പ്രൗഢമാക്കും.  ശനിയാഴ്ച വൈകുന്നേരം നടക്കുന്ന സാദാത്തീങ്ങളുടെയും പണ്ഡിതന്മാരുടെയും അപൂര്‍വ്വ സംഗമം നവ്യാനുഭൂതി പകരുന്നതായിരിക്കും. സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്്‌ലിയാര്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്്‌ലിയാര്‍, സയ്യിദ് ഹബീബ് അലി ജിഫ്രി തുടങ്ങിയവര്‍ സംബന്ധിക്കുന്ന പ്രസ്തുത സെഷന്‍ പൊതുജനങ്ങള്‍ക്കു കൂടി പങ്കെടുക്കാന്‍ സൗകര്യപ്രദമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, കാന്തപുരം എ.പി.മുഹമ്മദ് മുസ്്‌ലിയാര്‍, സി.മുഹമ്മദ് ഫൈസി, ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി തുടങ്ങിയ പണ്ഡിതരും സംഘടനാനേതാക്കളും വിവിധ പഠന സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

About us

bbbDesigned by : Jabir Kollam

WHO'S ONLINE