Thursday, 01 Jumada al-awwal 1439
You are here: HomeOrganizationInstitutionsരാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര മീലാദ് സമ്മേളനം ഇന്ന് കോഴിക്കോട് കടപ്പുറത്ത്

രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര മീലാദ് സമ്മേളനം ഇന്ന് കോഴിക്കോട് കടപ്പുറത്ത്

Published in Institutions
10 January 2016

കോഴിക്കോട്: കരുണയും സ്‌നേഹവുമാണ് മഹത്തായ ഇസ്‌ലാമിക സന്ദേശം എന്ന് ലോകത്തെ പഠിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് നബി (സ) യോടുള്ള സ്‌നേഹത്തിന്റെ അലകടല്‍ തീര്‍ത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസി സമൂഹം ഇന്ന് കോഴിക്കോട് ബീച്ചില്‍ സംഗമിക്കും. രാജ്യാന്തര തലത്തിലെ പണ്ഡിത- സൂഫി നേതാക്കളുടെ സാന്നിധ്യത്തില്‍, വിവിധ ഭാഷകളിലുള്ള പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളും മൗലിദ് പാരായണവും പ്രാര്‍ഥനകളുമായി അറബിക്കടലിന്റെ തീരത്ത് അവര്‍ സ്‌നേഹത്തിന്റെ പുതിയ കാവ്യം രചിക്കും. ‘സ്‌നേഹമാണ് വിശ്വാസം’ എന്ന ശീര്‍ഷകത്തില്‍ മര്‍കസ് സംഘടിപ്പിക്കുന്ന അന്താരാഷ്ര്ട്ര മീലാദ് കോണ്‍ഫറന്‍സ് കോഴിക്കോട് നഗരം ദര്‍ശിച്ച ഏറ്റവും വലിയ വിശ്വാസ സംഗമമായി മാറും. ലോകപ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും ത്വാബ ഫൗണ്ടേഷന്‍ സ്ഥാപകനുമായ ഹബീബ് അലി ജിഫ്‌രി (യമന്‍) ആണ് സമ്മേളനത്തിലെ മുഖ്യാതിഥി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തും. വിവിധ രാഷ്ട്രങ്ങളില്‍ നടന്നുവരുന്ന നബിദിനാഘോഷ പരിപാടികളുടെ സമാപ്തികുറിച്ചാണ് കോഴിക്കോട്ട് സമ്മേളനം നടക്കുന്നത്. അഹ്മദ് സഅ്ദ് അല്‍ അസ്ഹരി (ഇംഗ്ലണ്ട്), ഔന്‍ മുഈന്‍ അല്‍ ഖദൂമി (ജോര്‍ദാന്‍), റാശിദ് ഉസ്മാന്‍ അല്‍ സക്‌റാന്‍ (സഊദി അറേബ്യ), ശൈഖ് അഹ്മദ് ഇബ്‌റാഹീം (സോമാലിയ), ജമാല്‍ കലൂതി (അമ്മാന്‍), അഹ്മദ് മുഹമ്മദ് ഹസന്‍ (യമന്‍), ഖ്വാജാ ശൗഖ (തുര്‍ക്കി) തുടങ്ങിയവരാണ് സമ്മേളനത്തിനെത്തുന്ന മറ്റ് പ്രധാന വ്യക്തികള്‍. വൈകീട്ട് നാലിന് സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പതാക ഉയര്‍ത്തും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നടത്തും. ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, അപ്പോളോ മൂസ ഹാജി പ്രസംഗിക്കും. സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ കുറാ നേതൃത്വം നല്‍കും. സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ പത്തിന് കാലിക്കറ്റ് ടവര്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ പണ്ഡിത സമ്മേളനവും ചര്‍ച്ചയും നടക്കും. തിരഞ്ഞെടുക്കപ്പെട്ട ഇരുനൂറ് മതപണ്ഡിതര്‍ സംബന്ധിക്കും. ഇസ്‌ലാമിലെ സ്ത്രീകള്‍, ആഗോള അടിസ്ഥാനത്തില്‍ ഇസ്‌ലാമിനെതിരെ നടക്കുന്ന നീക്കങ്ങള്‍, വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ വിശ്വാസം മുറകെ പിടിച്ച് അന്താരാഷ്ട്രതലത്തില്‍ തന്നെ വ്യാപിപ്പിക്കേണ്ട ചെറുത്തുനില്‍പ്പുകള്‍ എന്നിവ പണ്ഡിത സമ്മേളനം ചര്‍ച്ച ചെയ്യും.  

About us

bbbDesigned by : Jabir Kollam

WHO'S ONLINE