Friday, 07 Jumada al-thani 1439
You are here: HomeOrganizationInstitutionsMarkazപ്രാര്‍ഥനാ പുണ്യവുമായി ജനസഹസ്രങ്ങള്‍

പ്രാര്‍ഥനാ പുണ്യവുമായി ജനസഹസ്രങ്ങള്‍

Published in Markaz
05 January 2018

മര്‍കസ്‌നഗര്‍: മര്‍കസ് ഒരുക്കിയ ആത്മീയ കൂട്ടായ്മയിലേക്ക് വിശ്വാസികളുടെ പ്രവാഹം. പ്രാര്‍ഥനാപുണ്യവുമായി ഒഴുകിയെത്തിയ പതിനായിരങ്ങള്‍ക്ക് ആത്മനിര്‍വൃതിയുടെ ധന്യത പകരുന്നതായിരുന്നു ആത്മീയ സമ്മേളനം. സാദാത്തുക്കളുടെ സാന്നിധ്യവും പണ്ഡിത വരേണ്യരുടെ തലയെടുപ്പും ആത്മീയസംഗമത്തെ കാമ്പുള്ളതാക്കി. മഹഌറത്തുല്‍ ബദ്‌രിയ്യയില്‍ തുടങ്ങി സമാപനപ്രാര്‍ഥന വരെ നീണ്ട സംഗമം വിശ്വാസിമനസുകളെ ആത്മീയാനന്ദത്തിലേക്ക് നയിച്ചു. ആത്മസംഘര്‍ഷങ്ങളില്‍ മനസ് പിടയുന്നവരെ ആശ്വാസത്തിലേക്ക് വഴിനടത്തി. നാല്‍പ്പതാണ്ടിന്റെ വഴിയില്‍ മര്‍കസിനെ നയിച്ച് മണ്‍മറഞ്ഞ മഹത്തുക്കളെ സംഗമം അനുസ്മരിച്ചു. മര്‍കസിലേക്ക് വിഭവങ്ങള്‍ അയച്ച് വിരുന്നൂട്ടിയവര്‍ക്ക് പ്രാര്‍ഥനകള്‍ കൊണ്ട് നന്ദി പറഞ്ഞു. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഹബീബ് അലി സൈനുല്‍ ആബിദീന്‍ അബൂബക്കര്‍ അല്‍ ഹാമിദ് ഉദ്ഘാടനം ചെയ്തു. സമസ്ത മുശാവറ അംഗം ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ സന്ദേശപ്രഭാഷണം നടത്തി. അഹ്‌ലുസുന്നയുടെ സന്ദേശം കൂടുതല്‍ പേരിലെത്തിക്കാന്‍ പ്രവര്‍ത്തകര്‍ കര്‍മരംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

About us

bbbDesigned by : Jabir Kollam

WHO'S ONLINE