Friday, 08 Shawwal 1439
You are here: HomeOrganizationMuslim Jamahath കേരള മുസ്ലിം ജമാഅത്തിന്റെ ജില്ലാ ഘടകങ്ങളുടെ രൂപികരണം ഈ മാസം 21ന് മുമ്പ് പൂര്‍ത്തിയാകും.

കേരള മുസ്ലിം ജമാഅത്തിന്റെ ജില്ലാ ഘടകങ്ങളുടെ രൂപികരണം ഈ മാസം 21ന് മുമ്പ് പൂര്‍ത്തിയാകും.

Published in Muslim Jamahath
07 February 2016

സുന്നി പ്രസ്ഥാന ചരിത്രത്തില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിച്ച കേരള മുസ്ലിം ജമാഅത്തിന്റെ ജില്ലാ ഘടകങ്ങളുടെ രൂപികരണം ഈ മാസം 21ന് മുമ്പ് പൂര്‍ത്തിയാകും.

എസ് വൈ എസ് അറുപതം വാര്‍ഷികത്തില്‍ പ്രഖ്യാപിച്ച കേരള മുസ്ലിങ്ങളുടെ ആധികാരിക ബഹുജന സംഘമാണ് കേരള മുസ്ലിം ജമാഅത്ത്. കഴിഞ്ഞ നാലു മാസക്കാലമായി സംസ്ഥാനത്തെ മുഴുവന്‍ പ്രദേശങ്ങളിലും സംഘടനയുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്‌ അതേ തുടര്‍ന്ന് അയ്യായിരത്തോളം യൂനിറ്റ് ഘടകങ്ങളും അഞ്ഞൂറിലധികം സര്‍ക്കിള്‍ കമ്മിറ്റികളും 127 സോണ്‍ കമ്മിറ്റികളും ഇതിനകം രൂപവത്കരിച്ചു കഴിഞ്ഞു.

തിരുവനന്തപുരം , കൊല്ലം ജില്ല കമ്മിറ്റികളുടെ രൂപീകരണം കഴിഞ്ഞ മാസം 30ന് പൂര്‍ത്തിയായി . ഫെബ്രുവരി 7ന് വയനാട് ജില്ലാ കൌണ്‍സിലും 8ന് തൃശൂര്‍, 14ന് കണ്ണൂര്‍, 15ന് കോഴിക്കോട് , 19ന് കാസര്‍കോട്, പത്തനംതിട്ട , ആലപ്പുഴ, 20ന് മലപ്പുറം, കോട്ടയം, ഇടുക്കി, 21ന് പാലക്കാട്‌, എറണാകുളം, നീലഗിരി ജില്ലാ കൌണ്‍സിലുകളും നിലവില്‍ വെറും

ഈ മാസം അവസന വരം കോഴിക്കോട്ട നടക്കുന്ന സംസ്ഥാന കൌണ്‍സില്‍ കേരള മുസ്ലിം ജമാഅത്തിന്റെ സംസ്ഥാന കമ്മിറ്റി രൂപവത്കരിക്കും .

About us

bbbDesigned by : Jabir Kollam

WHO'S ONLINE