Friday, 10 Ramadan 1439
You are here: HomeOrganizationMuslim Jamahath കേരള മുസ്‌ലിം ജമാഅത്ത് മഹല്ലുകളുടെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തം: പൊന്മള ഉസ്താദ്

കേരള മുസ്‌ലിം ജമാഅത്ത് മഹല്ലുകളുടെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തം: പൊന്മള ഉസ്താദ്

Published in Muslim Jamahath
20 February 2016

പുത്തിഗെ: സുന്നി പ്രസ്ഥാനത്തിന്റെ ബഹുജന മുഖമായി രൂപം കൊണ്ട കേരള മുസ് ലിം ജമാഅത്ത് മഹല്ലുകളെ സ്വയം പര്യാപ്തമാക്കാനും സാമൂഹിക തിന്മകള്‍ക്കെതിരെ പ്രതിരോധനിര വളര്‍ത്താനും സഹായകമാവുമെന്ന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ അഭിപ്രായപ്പെട്ടു. കേരള മുസ് ലിം ജമാഅത്ത് ജില്ലാ പ്രതിനിധി സമ്മേളനം പുത്തിഗെ മുഹിമ്മാത്തില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   ജനങ്ങള്‍ വിശ്വാസപരമായും സാമ്പത്തികമായും ചൂഷണത്തിനു വിധേയരാകുമ്പോള്‍ അവര്‍ക്ക് നന്മയുടെ വഴികാട്ടാന്‍ ഒരു കൂട്ടായ്മ ആവശ്യമാണ്. തൊഴിലാളി മുതല്‍ പ്രൊഫഷണല്‍ വരെ ഒരേ കുടക്കീഴില്‍ അണിനിരക്കുന്ന വിപുലമായ സംവിധാനമാണ് മുസ് ലിം ജമാഅത്ത്.  ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അശ്രഫ് അസ്സഖാഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് യു.പി അലവിക്കോയ തങ്ങള്‍ അര്‍ളടുക്ക, സയ്യിദ് ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍, സയ്യിദ് യു.പി.എസ് തങ്ങള്‍ മിനി എസ്റ്റേറ്റ്, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സി.അബ്ദുല്ല മുസ് ലിയാര്‍ ഉപ്പള, ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, മൂസല്‍ മദനി തലക്കി, എ.ബി മൊയ്തു സഅദി ചേരൂര്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, ടി.സി മുഹമ്മദ് കുഞ്ഞി ഹാജി, മുക്രി ഇബ്രാഹിം ഹാജി, ഹകീം ഹാജി കളനാട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഹമീദ് മൗലവി ആലംപാടി സ്വാഗതവും സുലൈമാന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു. 

About us

bbbDesigned by : Jabir Kollam

WHO'S ONLINE