Friday, 10 Ramadan 1439
You are here: HomeOrganizationMuslim Jamahath കേരള മുസ്‌ലിം ജമാഅത്ത്: കാന്തപുരം പ്രസിഡന്റ്, ഖലീല്‍ തങ്ങള്‍ ജനറല്‍ സെക്രട്ടറി

കേരള മുസ്‌ലിം ജമാഅത്ത്: കാന്തപുരം പ്രസിഡന്റ്, ഖലീല്‍ തങ്ങള്‍ ജനറല്‍ സെക്രട്ടറി

Published in Muslim Jamahath
27 February 2016

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രഥമ പ്രസിഡന്റ്. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയെ ജനറല്‍ സെക്രട്ടറിയായും ആപ്‌കോ ഗ്രൂപ്പ് തലവന്‍ കരീഹാജി ചാലിയത്തെ ഫിനാന്‍സ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഇന്ന് ഉച്ചക്ക് കാലിക്കറ്റ് ടവറില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. തുടര്‍ന്ന് വൈകീട്ട് മുതലക്കുളത്ത് നടന്ന നയപ്രഖ്യാപന സമ്മേളനത്തില്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ബഹുജന സംഘടനയാണ് മുസ്‌ലിം ജമാഅത്ത്. ഇസ്‌ലാമിക പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും മുറുകെപിടിച്ച് സാമുദായിക ശാക്തീകരണവും സംഘടിത മുന്നേറ്റവും ലക്ഷ്യമിട്ടാണ് കേരള മുസ്‌ലിം ജമാഅത്തിന് രൂപം നല്‍കിയത്.ആദര്‍ശ ജാഗ്രതയോടെയുള്ള ബഹുജന മുന്നേറ്റമാണ് മുസ്‌ലിം ജമാഅത്ത് ലക്ഷ്യമിടുന്നത്. സമുദായത്തിലും സമൂഹത്തിലും സംഭവിച്ച അപചയങ്ങള്‍ക്കെതിരായ പോരാട്ടം, ന്യൂനപക്ഷ വിഷയങ്ങളില്‍ രാഷ്ട്രീയവും സാമൂഹികവുമായ ഇടപെടല്‍, സാമുദായിക, രാഷ്ട്രീയ വിഷയങ്ങളില്‍ മുസ്‌ലിം ജനവിഭാഗത്തിന് വ്യക്തമായ ദിശാബോധം നല്‍കല്‍ എന്നിവ മുസ്‌ലിം ജമാഅത്തിന്റെ മുമ്പിലുള്ള ലക്ഷ്യങ്ങളില്‍ ചിലത് മാത്രം. കഴിഞ്ഞ ഒക്‌ടോബര്‍ പത്തിന് മലപ്പുറത്ത് പ്രഖ്യാപിച്ച മുസ്‌ലിം ജമാഅത്തിന്റെ യൂനിറ്റ് തലം മുതല്‍ ജില്ലാ കമ്മിറ്റികള്‍ വരെ ഇതിനകം രൂപവത്കരിച്ച് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി കൂടി നിലവില്‍ വന്നതോടെ മുസ്‌ലിം മുഖ്യധാരയിലേക്ക് പുതിയ ഒരു സംഘടനകൂടി സജീവ സാന്നിധ്യമാകുകയാണ്. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ചിത്താരി കെ പി ഹംസ മുസ്‌ലിയാര്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ എം എ റഹീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.  

കേരളാ മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി 2016

(ഉപദേശക സമിതി )
ഇ സുലൈമാന്‍ മുസ്‌ലിയാര്‍,

സയ്യിദ് അലി ബാഫഖി,

സയ്യിദ് യൂസുഫുല്‍ ജീലാനി,

സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി,

കെ പി ഹംസ മുസ്‌ലിയാര്‍,

എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ. 
എക്‌സിക്യൂട്ടീവ് 
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ (പ്രസിഡന്റ്), 
സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി (ജനറല്‍ സെക്രട്ടറി), 
എ പി അബ്ദുല്‍ കരീം ഹാജി ചാലിയം (ഫിനാന്‍സ് സെക്രട്ടറി), 
(വൈസ് പ്രസിഡന്റ്)
പി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പൊന്മള, 
കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, 
കെ പി അബൂബക്കര്‍ മൗലവി പട്ടുവം, 
കെ എ മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, 
എം എന്‍ സിദ്ധീഖ് ഹാജി ചെമ്മാട്, 
അഹമ്മദ് കുട്ടി ഹാജി എയര്‍ലൈന്‍സ് 
(സെക്രട്ടറി)
കെ അബ്ദുര്‍ റഹ്മാന്‍ ഫൈസി വണ്ടൂര്‍, 
പ്രൊഫ. കെ എം എ റഹീം, എന്‍ അലി അബ്ദുല്ല, 
അഡ്വ. എ കെ ഇസ്മാഈല്‍ വഫ 
(അംഗങ്ങള്‍)
മൂസ ഹാജി അപ്പോളോ, 
എ സൈഫുദ്ധീന്‍ ഹാജി, 
ഡോ.എന്‍ ഇല്യാസ് കുട്ടി, 
കെ എസ് എം റഫീഖ് അഹ്മദ് സഖാഫി,
പി എ ഷാജഹാന്‍ മാന്നാര്‍, 
ടി കെ അബ്ദുല്‍ കരീം സഖാഫി,

ഡോ. എം എം ഹനീഫ മൗലവി. 
എസ് നസീര്‍ മാസ്റ്റര്‍, 
വി എഛ് അലി ദാരിമി, 
പി കെ ബാവ ദാരിമി, 
അഡ്വ.പി യു അലി, 
ഇ വി അബ്ദുറഹ്മാന്‍ ഹാജി, 
എം പി അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, 
എന്‍ കെ സിറാജുദ്ധീന്‍ ഫൈസി, 
എം അബ്ദുറഹ്മാന്‍ ഹാജി സീനത്ത്, 
കെ അബ്ദുറഹ്മാന്‍ ദാരിമി കൂറ്റമ്പാറ,

പി എം മുസ്തഫ മാസ്റ്റര്‍, 
എം ബാവ ഹാജി തലക്കടത്തൂര്‍, 
പി അബൂബക്കര്‍ ശര്‍വാനി, 
കെ മുഹമ്മദ് ഇബ്‌റാഹീം മലപ്പുറം, 
പി കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍,

പി എം ഫൈസി വില്യാപള്ളി, 
സി മുഹമ്മദ് ഫൈസി , 
പ്രൊഫ.എ കെ അബ്ദുല്‍ ഹമീദ്, 
വി എം കോയ മാസ്റ്റര്‍, 
സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം,

പി സി ഇബ്‌റാഹീം മാസ്റ്റര്‍, നീലിക്കണ്ടി പക്കര്‍ ഹാജി ,
കെ ഒ അഹമ്മദ് കുട്ടി ബാഖവി, 
പ്രൊഫ.യു സി അബ്ദുല്‍ മജീദ്, 
ടി പി അബ്ദുല്‍ ഹമീദ് ഹാജി റയിന്‍മ്പോ, 
എം യൂസുഫ് ഹാജി പെരുമ്പ, 
എസ് എ അബ്ദുല്‍ ഹമീദ് മൗലവി, 
ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി,

കെ പി മുഹമ്മദ് ഹാജി, 
എ ഹംസ ഹാജി,

കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, 
എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം,
പേരോട് അബ്ദുറഹ്മാന്‍ സഖാഫി,

അബ്ദുല്‍ മജീദ് കക്കാട്,
സയ്യിദ് ത്വാഹ സഖാഫി,

മുഹമ്മദ് പറവൂര്‍, 
സുലൈമാന്‍ സഖാഫി മാളിയേക്കല്‍, അബൂഹനീഫല്‍ ഫൈസി തെന്നല, 
ഇ യഅ്ഖൂബ് ഫൈസി, 
എന്‍ വി അബ്ദുറസാഖ് സഖാഫി, 
എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍,
മുഹമ്മദ് കുഞ്ഞി ഹാജി കാസര്‍കോട്, എന്‍ പി ഉമ്മര്‍ ഹാജി.

സി ബി (സെന്‍ട്രല്‍ ബോര്‍ഡ്) 
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍,
സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി,

പി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പൊന്മള, സി മുഹമ്മദ് ഫൈസി, 
കെ അബ്ദുര്‍റഹ്മാന്‍ ഫൈസി വണ്ടൂര്‍, 
ഹുസൈന്‍ സഖാഫി ചുള്ളിക്കോട്,

പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, 
മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി,
സുലൈമാന്‍ സഖാഫി മാളിയേക്കല്‍, 
എന്‍ അലി അബ്ദുല്ല, 
പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, 
അബ്ദുല്‍ മജീദ് കക്കാട്(എസ് വൈ എസ്), 
എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍ (എസ് എസ് എഫ്), 
തെന്നല അബൂഹനീഫല്‍ ഫൈസി (എസ് ജെ എം), 
പ്രൊഫ.കെ എം എ റഹീം (എസ് എം എ).

About us

bbbDesigned by : Jabir Kollam

WHO'S ONLINE