Friday, 08 Shawwal 1439
You are here: HomeOrganizationMuslim Jamahath മാതൃഭൂമി മാപ്പ് പറയുക: കേരള മുസ്‌ലിം ജമാഅത്ത്

മാതൃഭൂമി മാപ്പ് പറയുക: കേരള മുസ്‌ലിം ജമാഅത്ത്

Published in Muslim Jamahath
09 March 2016

കോഴിക്കോട്: ഇസ്‌ലാമിനെയും മുഹമ്മദ് നബി(സ) യെയും അവഹേളിച്ചുകൊണ്ട് മാതൃഭൂമി പത്രത്തില്‍ വന്നകുറിപ്പ് പിന്‍വലിച്ച് മാപ്പ്പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സ്ത്രീത്വ വാദിയായി നല്ല പിള്ളചമയാന്‍ കമാല്‍ പാഷനടത്തിയ അബദ്ധ ജഡിലമായ പ്രസംഗത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആരൊ എഴുതിവിട്ട കുറിപ്പ് സനാതന പത്രത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്നവര്‍ വിലാസംപോലുമില്ലാതെ പ്രസിദ്ധീകരിച്ചത് ആരുടെ താല്‍പര്യസംരക്ഷണത്തിന് വേണ്ടിയാണ് എന്നറിയാന്‍ സമൂഹത്തിന് താല്‍പര്യമുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗത്തിന് വിരുദ്ധമായി സോഷ്യല്‍ മീഡിയകളില്‍ വന്ന ഒരു വരിപോലും മാതൃഭൂമി പ്രസിദ്ധീകരിക്കാന്‍ തയാറായിട്ടില്ല. ഒരുമൈതാന കയ്യടി പ്രസംഗികന്റെ തലത്തിലേക്ക് തരംതാണുപോയ ന്യായാധിപന്റെ പ്രസ്താവനയുടെ ചുവട് പിടിച്ച്, മാതൃഭൂമിപത്രം മെനഞ്ഞുണ്ടാക്കിയ പ്രവാചക നിന്ദ തീര്‍ത്തും അപകടകരമാണ്. മാതൃഭൂമിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ക്ക് പ്രവാചകന്റെ ഔന്നിത്യത്തെയൊ ഇസ്‌ലാമിന്റെ ശോഭയേയോ കെടുത്താനാകില്ല. അടുത്തകാലത്തായി മാതൃഭൂമി പത്രത്തില്‍ വന്നുകൊണ്ടിരിക്കുന്ന ഇത്തരം കുറിപ്പുകള്‍ ആരുടെ ഇംഗിതത്തിനനുസരിച്ചാണ് എന്ന് വ്യക്തമാവേണ്ടതുണ്ട്. കഴിഞ്ഞ ദിവസം പത്രത്തില്‍ വന്ന പ്രസ്തുത കുറിപ്പിന് പരസ്യമായി മാപ്പ് അപേക്ഷിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോവുമെന്നും കേരള മുസ്‌ലിം ജമാഅത്ത് മുന്നറിയിപ്പ് നല്‍കി. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, എ.പി അബ്ദുല്‍ കരീം ഹാജി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കെകെ.അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, കെ.പി അബൂബക്കര്‍ മൗലവി പട്ടുവം, കെ,എ മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, എം.എന്‍ സിദ്ധീഖ് ഹാജി ചെമ്മാട്, അഹമ്മദ് കുട്ടി ഹാജി എയര്‍ലൈന്‍സ്, കെ.അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍, പ്രൊഫ: കെ.എം.എ റഹീം, എന്‍.അലിഅബ്ദുല്ല, അഡ്വ:എ.കെ ഇസ്മാഈല്‍ വഫ, അപ്പോളോ മൂസ ഹാജി പ്രൊഫ:എ.കെ അബ്ദുല്‍ ഹമീദ്, മജീദ് കക്കാട് എന്നിവര്‍ പങ്കെടുത്തു. 

About us

bbbDesigned by : Jabir Kollam

WHO'S ONLINE