Monday, 11 Shawwal 1439
You are here: HomeOrganizationMuslim Jamahath ഹജ്ജ് സബ്സിഡി: കേന്ദ്രസര്‍ക്കാര്‍ തീരുമാനം അപലപനീയം: കേരള മുസ്ലിം ജമാഅത്ത്

ഹജ്ജ് സബ്സിഡി: കേന്ദ്രസര്‍ക്കാര്‍ തീരുമാനം അപലപനീയം: കേരള മുസ്ലിം ജമാഅത്ത്

Published in Muslim Jamahath
18 January 2018

കോഴിക്കോട് : ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അപലപിച്ചു. ലക്ഷകണക്കിന് തീര്‍ത്ഥാടകരെ പ്രതിസന്ധിയിലാക്കുന്ന ഈ തീരുമാനം പുനപരിശോധിക്കണം. യാതൊരുമാനദണ്ഡവുമില്ലാതെ വിമാനക്കമ്പനികള്‍ ഹജ്ജ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന വന്‍ തുകയാണ് തീര്‍ത്ഥാടകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കാതെ കാലങ്ങളായി രാജ്യം തീര്‍ത്ഥാടകര്‍ക്ക് അനുവദിച്ച സബ്സിഡി നിര്‍ത്തലാക്കിയത് നീതികരിക്കാന്‍ കഴിയാത്തതാണ്. ഘട്ടംഘട്ടമായി സബ്സിഡി നിര്‍ത്താലക്കണമെന്നാണ് സുപ്രിം കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നത്. ഒറ്റയടിക്കുള്ള ഈ തീരുമാനം ഒരുനിലക്കും ന്യായികരിക്കാന്‍ കഴിയില്ല. സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സി. മുഹമ്മദ് ഫൈസി, പ്രെഫ: കെ.എം.എ റഹീം, അഡ്വ: എ.കെ ഇസ്മാഈല്‍ വഫ, പ്രെഫ : യു.സി അബ്ദുല്‍ മജീദ്, എന്‍.അലി അബ്ദുല്ല ചര്‍ച്ചയില്‍ പങ്കെടുത്തു.

About us

bbbDesigned by : Jabir Kollam

WHO'S ONLINE