Friday, 08 Shawwal 1439
You are here: HomeOrganizationSamasthaപണ്ഡിതര്‍ മത നിയമങ്ങളില്‍ അവഗാഹം നേടണം: പൊന്മള

പണ്ഡിതര്‍ മത നിയമങ്ങളില്‍ അവഗാഹം നേടണം: പൊന്മള

Published in Samastha
28 January 2016

മലപ്പുറം: നവ സമൂഹത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളെ അഭിമുഖീകരിക്കുന്ന മത പണ്ഡിതര്‍ അത്തരം വിഷയങ്ങളില്‍ അവഗാഹം നേടണമെന്നും അതിനുള്ള ത്യാഗപൂര്‍ണമായ ശ്രമങ്ങള്‍ നടത്തണമെന്നും സമസ്ത കേന്ദ്ര സെക്രട്ടറി പെന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. ജില്ലാ പണ്ഡിത സംഗമത്തില്‍ മഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. പൊന്മള മൊയ്തീന്‍കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, തെന്നല അബൂഹനീഫല്‍ ഫൈസി, ടി ടി മഹ്മൂദ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.  

About us

bbbDesigned by : Jabir Kollam

WHO'S ONLINE