Thursday, 01 Jumada al-awwal 1439
You are here: HomeOrganizationSamasthaമതവിരുദ്ധ പ്രചാരണങ്ങളില്‍ മുസ്‌ലിംകള്‍ വഞ്ചിതരാകരുത്: സമസ്ത

മതവിരുദ്ധ പ്രചാരണങ്ങളില്‍ മുസ്‌ലിംകള്‍ വഞ്ചിതരാകരുത്: സമസ്ത

Published in Samastha
28 January 2016

മലപ്പുറം : ഇസ്‌ലാമിന്റെ വിരുദ്ധ ശക്തികള്‍ നടത്തി വരുന്ന മതവിരുദ്ധ പ്രചാരണങ്ങളില്‍ വഞ്ചിതരാകാതെ ജാഗ്രത പാലിക്കാന്‍ സമസ്ത ഉലമാ സംഗമം മുസ്‌ലിം ബഹു ജനങ്ങളോട് ആഹ്വാനം ചെയ്തു. മത പരിഷ്‌കരണ വാദികളും നിരീശ്വര യുക്തി വാദ പ്രസ്ഥാനങ്ങളും യുവ ജനങ്ങളെ, വിശിഷ്യാ അഭ്യസ്ത വിദ്യരെ മത വിരുദ്ധാശയങ്ങളില്‍ ആകര്‍ഷിക്കാനുള്ള പ്രചണ്ടമായ പ്രചാരണങ്ങള്‍ നടത്തുകയാണ്. വിശ്വാസ പരമോ കര്‍മ്മ പരമോ ആയ മത നിയമങ്ങളില്‍ ഇത്തരം അല്‍പ്പജ്ഞാനികളുടെ പ്രചാരണ വേലകളെ അവലംബിക്കുന്നതിന് പകരം പണ്ഡിതന്മരെ സമീപിക്കാന്‍ മുസ്‌ലിംകള്‍ തയ്യാറാവണം. യുക്തി വാദത്തിന്റെയും നിരീശ്വര വാദത്തിന്റെയും മറവില്‍ ഇസ്‌ലാമിക നിയമങ്ങളെ തള്ളിപ്പറയുന്നവര്‍ മത പരിഷ്‌കരണ വാദത്തിന്റെ ഉല്‍പ്പന്നങ്ങളാണ്. മത വിഷയങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഇവര്‍ ആരുമെല്ലന്ന് സമസ്ത ഉലമാ സംഗമം പ്രഖ്യാപിച്ചു. സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ഉലമാ സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ പ്രസിഡന്റ്് റഈസുല്‍ ഉലമാ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്്തു. പൊന്മള മെയ്തീന്‍കുട്ടി ബാഖവി ആധ്യക്ഷം വഹിച്ചു. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പ്രാര്‍ത്ഥന നടത്തി. ശൈഖുനാ കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി നസ്വീഹത്ത്് നടത്തി. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ വഫാത്തായ വൈലത്തൂര്‍ ബാവമുസ്‌ലിയാരുടെ അനുസ്മരണ പ്രഭാഷണം നടത്തി. അഹ്്്കാമുല്‍ ജനാഇസ്് എന്ന വിഷയം മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ അവതരിപ്പിച്ചു. ചോദ്യോത്തരങ്ങള്‍ക്ക്്് സമസ്ത കേന്ദ്ര സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സയ്യിദ് ഹബീബ് കോയതങ്ങള്‍ ചെരക്കാപ്പറമ്പ്്, തെന്നല അബൂ ഹനീഫല്‍ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി. ടി ടി മഹ്മൂദ്്് ഫൈസി, ഒ കെ അബ്ദുല്ലകുട്ടി മഖ്്്ദൂമി, മിഖ്ദാദ് ബാഖവി ചുങ്കത്തറ, കെ കെ മുഹമ്മദ് മുസ്‌ലിയാര്‍ പറപ്പൂര്‍, എന്നിവര്‍ സംബന്ധിച്ചു.അലവി സഖാഫി കൊളത്തൂര്‍ സ്വാഗതവും ഇബ്രാഹീം ബാഖവി മേല്‍മുറി നന്ദിയും പറഞ്ഞു.

About us

bbbDesigned by : Jabir Kollam

WHO'S ONLINE