Wednesday, 08 Ramadan 1439
You are here: HomeOrganizationSKSVBസമസ്ത: 19 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

സമസ്ത: 19 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

Published in SKSVB
13 March 2016

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച പത്തൊമ്പത് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. സയ്യിദ് അലി ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍ കോഴിക്കോട് സമസ്ത സെന്ററില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കേരളത്തിലെ മലപ്പുറം, പാലക്കാട്, കണ്ണൂര്‍, തൃശൂര്‍, കാസറഗോഡ്, വയനാട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നിന്നും കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും, ഒമാന്‍, സൗദിഅറേബ്യ എന്നിവിടങ്ങളില്‍ നിന്നും അംഗീകാരത്തിന് അപേക്ഷിച്ച മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. സിറാജുല്‍ ഹുദാ സുന്നി മദ്‌റസ ഇട്ടിലാക്കല്‍-മലപ്പുറം, ഇര്‍ശാദുസ്വിബ്‌യാന്‍ സുന്നി മദ്‌റസ എടക്കുളം-മലപ്പുറം, ഇര്‍ശാദുസ്വിബ്‌യാന്‍ സുന്നി മദ്‌റസ എടക്കുളം പടിഞ്ഞാറംമുക്ക്-മലപ്പുറം,മജ്‌ലിസ് മദ്‌റസ മായനാട്- കോഴിക്കോട്, നൂറുല്‍ ഹുദാ സുന്നി മദ്‌റസ പെരുവാമ്പ ടൗണ്‍-കണ്ണൂര്‍, മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ കരിവേടകം-കാസര്‍ഗോഡ്, താജുല്‍ ഉലമാ സ്മാരക മദ്‌റസ കളത്തൂര്‍- കാസര്‍ഗോഡ്, നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസ നച്ച പദവ്- കാസര്‍ഗോഡ്, മര്‍ക്കസ് പബ്ലിക്ക് സ്‌കൂള്‍ ചിറകമ്പം- വയനാട്, മഅ്ദിനുസ്സുന്ന മദ്‌റസ പൈലിപ്പുറം- പാലക്കാട്, ഹിമായത്തുല്‍ ഇസ്‌ലാം മദ്‌റസ കാരാക്കുര്‍ശി-പാലക്കാട്, ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ കാര്യാട്ട്- തൃശൂര്‍, ഹോളി ഖുര്‍ആന്‍ മദ്‌റസ സുലൈാന്‍ സ്ട്രീറ്റ്- തിരുവനന്തപുരം, E.K.M ദാരിമി മെമ്മോറിയല്‍ മദ്‌റസ മുക്കുകട- തിരുവനന്തപുരം, നൂറുല്‍ ഹുദാ മദ്‌റസ ദര്‍ബെ-കര്‍ണാടക, മിസ്ബാഹുല്‍ ഉലൂം മദ്‌റസ പുതുപട്ടണം-പുതുക്കോട്ടൈ – തമിഴ്‌നാട്, ദാറുല്‍ ഉലും മദ്‌റസ പുതുക്കോട്ടൈ- തമിഴ്‌നാട്, ജലാലിയ്യ മദ്‌റസ മബേല- ഒമാന്‍, മദ്‌റസത്തു റഹ്മാനിയ്യ അല്‍ ജൗഫ്- സൗദിഅറേബ്യ എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്. കെ.കെ.അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, അബൂഹനീഫല്‍ ഫൈസി തെന്നല, പി.ടി.അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പ്രൊഫ.എ.കെ.അബ്ദുല്‍ ഹമീദ് സാഹിബ്, എം.എന്‍,സിദ്ധീഖ് ഹാജി, പി.കെ.അബൂബക്കര്‍ മൗലവി, വി.എം.കോയ മാസ്റ്റര്‍, സയ്യിദ് അബ്ദുല്‍ ഫത്താഹ് തങ്ങള്‍ അവേലം, ഡോ: അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, വി.പി.എം.വില്ല്യാപ്പള്ളി, പ്രൊഫ.കെ.എം.എ.റഹീം സാഹിബ്, എന്‍ അലി അബ്ദുല്ല, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്, പി.സി.ഇബ്രാഹിം മാസ്റ്റര്‍, കെ.കെ.മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കെ.കെ.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഡോ.പി.എ.മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം, എം.മുഹമ്മദലി മാസ്റ്റര്‍ പടിഞ്ഞാറത്തറ, കെ.പി.കമാലുദ്ദീന്‍ മൗലവി, എന്‍.പി.ഉമ്മര്‍ സാഹിബ്, പി.അലവി ഫൈസി, എന്‍.എ.അബ്ദുറഹ്മാനില്‍ മദനി ജപ്പു, തുടങ്ങിയവര്‍ സംസാരിച്ചു.  

About us

bbbDesigned by : Jabir Kollam

WHO'S ONLINE