Friday, 08 Shawwal 1439
You are here: HomeOrganizationSSFമാതൃഭൂമി തനിനിറം കാട്ടുന്നു; അവജ്ഞയോടെ തള്ളുക: എസ് എസ് എഫ്

മാതൃഭൂമി തനിനിറം കാട്ടുന്നു; അവജ്ഞയോടെ തള്ളുക: എസ് എസ് എഫ്

Published in SSF
09 March 2016

കോഴിക്കോട്: പ്രവാചകരെ അപകീര്‍ത്തിപ്പെടുത്തിയും ഇസ്‌ലാമിക സംസ്‌കാരത്തെ അവഹേളിച്ചും മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ആ പത്രത്തിന്റെ തനിനിറം തുറന്നുകാട്ടുന്നതാണെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍ വി അബ്ദുറസാഖ് സഖാഫി അഭിപ്രായപ്പെട്ടു. മാതൃഭൂമി കുറച്ചു കാലങ്ങളായി തുടരുന്ന സാമ്രാജ്യത്വ, സയണിസ്റ്റ്, ഫാഷിസ്റ്റ് ദാസ്യത്തിന്റെ തുടര്‍ച്ചയാണീ നടപടിയെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. ജസ്റ്റിസ് കമാല്‍ പാഷയുടെ അബദ്ധജടിലമായ പ്രസ്താവനയുടെ ചുവടുപിടിച്ച് പ്രവാചകരെ അവഹേളിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. മാതൃഭൂമി പത്രത്തിന്റെ പോളിസിയുടെ ഭാഗമാണോ ഈ കുറിപ്പ് പ്രസിദ്ധീകരിച്ചതെന്ന് മാനേജിംഗ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാര്‍ വ്യക്തമാക്കണം. ഫേസ്ബുക്കില്‍ നിന്നുള്ള പോസ്റ്റ് പ്രസിദ്ധീകരിക്കുക മാത്രമേ ചെയ്തുള്ളൂവെന്നാണ് മാതൃഭൂമി കോഴിക്കോട് ഓഫീസില്‍ വിളിച്ചപ്പോള്‍ ലഭിച്ച മറുപടി. എഫ് ബി പോസ്റ്റ് ആരുടേതെന്ന് പത്രത്തില്‍ കൊടുത്തിട്ടുമില്ല. ആ നിലക്ക് മാതൃഭൂമി ഡസ്‌കിലുള്ള ആരുടെയോ മനോവൈകൃതമാണ് വെളിച്ചം കണ്ടത് എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. കമാല്‍ പാഷയുടെ പ്രസ്താവനക്കെതിരെ ഇസ്ലാമിക പക്ഷത്ത് നിന്ന് ഒട്ടേറെ പേര്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതിലൊന്ന് പോലും പ്രസിദ്ധീകരിക്കാതെ ഇസ്ലാമിനെയും പ്രവാചകരെയും അവഹേളിക്കുന്ന കുറിപ്പുകള്‍ മാത്രം തിരഞ്ഞെടുത്തത് എന്തിനെന്ന ചോദ്യത്തിന് മാതൃഭൂമിയില്‍ നിന്ന് മറുപടിയുണ്ടായില്ല. ഇത്തരം വിമര്‍ശങ്ങള്‍ക്ക് ഇസ്ലാമിന്റെയോ പ്രവാചകരുടെയോ ശോഭ കെടുത്താനാകില്ല. കേരളത്തില്‍ സാമുദായിക വികാരം ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ആരുടെയെങ്കിലും ഗൂഢനീക്കത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയിക്കേണ്ടതുണ്ട്. പത്രത്തിന്റെ പോളിസിയുടെ ഭാഗമല്ല ഈ കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചതെങ്കില്‍ തിരുത്താന്‍ മാതൃഭൂമി മാന്യത കാട്ടുമെന്നാണ് എസ് എസ് എഫ് പ്രതീക്ഷിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. 

About us

bbbDesigned by : Jabir Kollam

WHO'S ONLINE