Thursday, 01 Jumada al-awwal 1439
You are here: HomeOrganizationSYSഎസ് വൈ എസിനു പുതിയ നേതൃത്വം

എസ് വൈ എസിനു പുതിയ നേതൃത്വം

Published in SYS
24 January 2016

തളിപ്പറമ്പ്: എസ് വൈ എസിന് പുതിയ നേതൃത്വം. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫിയെ പ്രസിഡന്റായും മജീദ് കക്കാടിനെ ജനറല്‍ സെക്രട്ടറിയായും സിപി സൈതലവി മാസ്റ്റര്‍ ചെങ്ങരയെ ഫിനാന്‍സ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. രണ്ട് ദിവസമായി തളിപ്പറമ്പ് അല്‍ മഖറില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് പുതിയ നേതാക്കളെ തിരഞ്ഞെടുത്തത്. അഖിലേന്ത്യ സുന്നിജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംഘടനയുടെ നയരേഖ സംബന്ധിച്ച് ചര്‍ച്ച നടന്നു. സമാപന സമ്മേളനം സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിച്ചു. കെ.പി. ഹംസ മുസ്‌ലിയാര്‍, പി.കെ അബൂബക്കര്‍ മൗലവി പട്ടുവം, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മുസ്തഫ ദാരിമി കടാങ്കോട് പ്രസംഗിച്ചു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി സ്വാഗതവും മജീദ് കക്കാട് നന്ദിയും പറഞ്ഞു. 

About us

bbbDesigned by : Jabir Kollam

WHO'S ONLINE